Image

ഒ.പി. ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന പിന്‍വലിച്ചു

Published on 16 April, 2012
ഒ.പി. ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന പിന്‍വലിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ആസ്പത്രികളിലെ ഒ.പി. ടിക്കറ്റ് ചാര്‍ജ് അഞ്ചു രൂപയാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. ടിക്കറ്റ് ചാര്‍ജ് ഒരുരൂപയാക്കി പുനഃസ്ഥാപിച്ചുകൊണടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

എ. പി. എല്‍ വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് അഞ്ചുരൂപ വരെ ഈടാക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ബി. പി. എല്‍ വിഭാഗത്തിന് തുടര്‍ന്നും സൗജന്യമായി ഒ. പി ടിക്കറ്റ് നല്‍കാനും തീരുമാനമായിരുന്നു. അധിക വരുമാനം അതത് ആസ്പത്രികളിലെ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് എടുക്കാനും അനുവാദം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക