Image

രജിസ്‌ട്രേഷന്‍ വകുപ്പിലെ സ്ഥലം മാറ്റം സാധാരണ നടപടി: അനൂപ് ജേക്കബ്

Published on 16 April, 2012
രജിസ്‌ട്രേഷന്‍ വകുപ്പിലെ സ്ഥലം മാറ്റം സാധാരണ നടപടി:  അനൂപ് ജേക്കബ്
തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പിലെ സ്ഥലം മാറ്റം സാധാരണ നടപടിയെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ആര്‍ക്കെങ്കിലും ആക്ഷേപമുണ്‌ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓഫീസിലെത്തി ചുമതലയേറ്റശേഷം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അനൂപ്.

 രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഷിബു ബേബി ജോണ്‍ രജിസ്ട്രാര്‍മാരെ സ്ഥലം മാറ്റിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അനൂപ്. ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുടെ അമിത ഇടപെടല്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. പാര്‍ട്ടിയുടെ അഭിപ്രായവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നും അനൂപ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക