Image

രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ കടുത്ത വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി

Published on 16 April, 2012
രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ കടുത്ത വെല്ലുവിളിയാണെന്ന്  പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ കടുത്ത വെല്ലുവിളിയായി തുടരുകയാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ദേശീയഭീകരവിരുദ്ധകേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തീവ്രവാദവും ഇടത് വിഘടനവാദവുമാണ് പ്രധാന ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്രം തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രഹസ്യാന്വേഷണ വിവരശേഖരണം ശക്തമാക്കാന്‍ സാധിച്ചിട്ടുണ്‌ടെങ്കിലും ഇടത് വിഘടനവാദം നേരിടുന്നതില്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്‌ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2011 ഫെബ്രുവരിക്ക് ശേഷം രാജ്യസുരക്ഷ തൃപ്തികരമാണെന്നും കാഷ്മീരിലെ സുരക്ഷാ സാഹചര്യത്തില്‍ ഏറെ പുരോഗതിയുണ്‌ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക