Image

അഞ്ചാം മന്ത്രിസ്ഥാനം സാമുദായിക വിഷയമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുനീര്‍

Published on 16 April, 2012
അഞ്ചാം മന്ത്രിസ്ഥാനം സാമുദായിക വിഷയമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുനീര്‍
കൊച്ചി: ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സാമുദായിക വിഷയമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി എം.കെ മുനീര്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിസ്ഥാനങ്ങള്‍ സാമുദായിക അടിസ്ഥാനത്തിലെടുത്താല്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം തകരും. സര്‍ക്കാരിലും മുന്നണിയിയിലും ഈ സംഭവവികാസങ്ങള്‍ പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇതിന്റെ പേരില്‍ മുഖ്യമന്ത്രി മാറേണ്ട കാര്യമില്ലെന്നും മുനീര്‍ പറഞ്ഞു. ലീഗിന് എന്നും വിട്ടുവീഴ്ച ചെയ്ത പാരമ്പര്യമാണുളളതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക