Image

ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുസ്തഫ

Published on 16 April, 2012
ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുസ്തഫ
കൊച്ചി: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ടി.എച്ച്. മുസ്തഫ. കൊച്ചി പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ടി.എച്ച്. മുസ്തഫ.

വകുപ്പുവിഭജനത്തില്‍ മാത്രമാണ് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായത്. തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് മികച്ച വകുപ്പ് നല്‍കിയില്ലെന്നുള്ള പരാതി മാത്രമാണ് ചെന്നിത്തലയ്ക്കുള്ളതെന്നും മുസ്തഫ പറഞ്ഞു. അത് അവരു തമ്മില്‍ പറഞ്ഞുപരിഹരിക്കുമെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു. ലീഗിന് അഞ്ചാംമന്ത്രിസ്ഥാനത്തിന് യാതൊരു അര്‍ഹതയുമില്ല. ഹൈദരലി ശിഹാബ് തങ്ങളുടെ പരിചയക്കുറവിനെ കുഞ്ഞാലിക്കുട്ടി മുതലെടുക്കുകയായിരുന്നുവെന്നും മുസ്തഫ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക