Image

അഞ്ചാം മന്ത്രി: ഉമ്മന്‍ചാണ്ടിയെ മാത്രം ക്രൂശിക്കരുതെന്ന്‌ വെള്ളാപ്പള്ളി

Published on 16 April, 2012
അഞ്ചാം മന്ത്രി: ഉമ്മന്‍ചാണ്ടിയെ മാത്രം ക്രൂശിക്കരുതെന്ന്‌ വെള്ളാപ്പള്ളി
ആലപ്പുഴ: മുംസ്‌ലീം ലീഗിന്‌ നല്‍കിയ അഞ്ചാം മന്ത്രിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ മാത്രം ക്രൂശിക്കുന്നത്‌ ശരിയല്ലെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നത്തലയും കൂടിയാണ്‌. ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയ്‌ത ത്യാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ അഞ്ചാംമന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള മന്ത്രിസഭാപുനഃസംഘടന രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ എന്‍.എസ്‌.എസ്‌ ശ്രമിക്കുകയാണെന്ന ലീഗ്‌ നേതാക്കളുടെ പ്രതികരണം അതിരുകടന്നുപോയതായി എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക