Image

ബംഗാളില്‍ ചരക്ക് തീവണ്ടി പാളം തെറ്റി

Published on 16 April, 2012
ബംഗാളില്‍ ചരക്ക് തീവണ്ടി പാളം തെറ്റി
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരിലിയ ജില്ലയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. 32 ബോഗികളുള്ള ട്രെയിനാണ് പാളം തെറ്റിയത്. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയിലെ തീവണ്ടി ഗതാഗതം തടസപ്പെട്ടു. ആറ് ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക