Image

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മലയാറ്റൂര്‍ മല കയറി

Published on 16 April, 2012
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മലയാറ്റൂര്‍ മല കയറി
കാലടി: പതിനായിരക്കണക്കിനു വിശ്വാസികള്‍ മലയാറ്റൂരിലേക്ക് ഒഴുകിയെത്തിയ പുതുഞായര്‍ ദിനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കുരിശുമുടി കയറി. ഇന്നലെ കുരിശുമുടിയില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. നൂറുകണക്കിനു തീര്‍ഥാടകര്‍ക്കൊപ്പമാണ് അദ്ദേഹം മല കയറിയത്. 

ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ട്, മലയാറ്റൂര്‍ പള്ളി വികാരി ഫാ.ജോണ്‍ തേയ്ക്കാനത്ത്, കുരിശുമുടി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് ഇടശേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. അദ്ഭുത നീരുറവയും ആനകുത്തിയ പള്ളി യും പൊന്‍കുരിശും വിശുദ്ധന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ പാറയും സന്ദര്‍ശിച്ചശേഷമാണു കര്‍ദിനാള്‍ മലയിറങ്ങിയത്. നാലു മണിക്കൂറോളം അദ്ദേഹം കുരിശുമുടിയില്‍ ചെലവഴിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക