Image

ധര്‍മ്മ സംവാദ പരമ്പര അമേരിക്കയില്‍

അജീഷ് നായര്‍ Published on 14 February, 2019
ധര്‍മ്മ സംവാദ പരമ്പര അമേരിക്കയില്‍
കുളത്തൂര്‍ അദ്വൈദാശ്രമം മഠാതിപതിയും ശബരിമല കര്‍മ്മസമിതിയുടെ സാരഥിയും ആയ ശ്രീമത് ചിദാനന്ദ പുരി സ്വാമികളുടെ ധര്‍മ്മ സംവാദ പരമ്പര അമേരിക്കയിലെ പത്തോളം നഗരങ്ങളില്‍ നടന്നുവരുന്നു.വിവിധ മലയാളീ ഹൈന്ദവ സംഘടനകള്‍ സംഘടിപ്പിക്കുന്ന ധര്‍മ്മ സംവാദങ്ങള്‍ക്ക് പുറമെ വേദാന്ദസൊസൈറ്റി അമേരിക്ക , ഹിന്ദു യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്ക , ഗൂഗിള്‍ അമേരിക്ക, ഹിന്ദു സേവാസംഘം USA എന്നിവരുടെ വേദികളിലും സ്വാമിജി സംസാരിച്ചു വരുന്നു.

അമേരിക്കയുടെ തെക്ക്പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഫ്‌ലോറിഡ, ടെക്‌സാസ്, അരിസോണ, കാലിഫോര്‍ണിയ എന്നീ പ്രദേശങ്ങളില്‍ ആവേശോജ്വലവും ആത്മീയവുമായ സ്വികരണമാണ് സ്വാമിജി ഏറ്റുവാങ്ങുന്നത് .
ജനപങ്കാളിത്തം കൊണ്ട് ശ്രധേയമാണ് സ്വാമിജിയുടെ എല്ലാ പ്രഭാഷണ പരിപാടികളും.

ഫെബ്രുവരി 17 ആം തീയതി ഞായറാഴ്ച ന്യൂയോര്‍ക് നഗരത്തിലെ ഗ്ലെന്‍ ഓക്‌സ് സ്‌കൂളില്‍ വെച്ച് നടത്തുന്ന
ധര്‍മ്മസംവാദത്തോട് അമേരിക്കയിലെ ഈ പരമ്പരക്ക് പരിസമാപ്തിആകും . ഞായറാഴ്ച രാവിലെ ഒന്‍പതു മണിമുതല്‍ വിവിധ ആത്മീയ വിഷയങ്ങളില്‍ സ്വാമിജി പ്രഭാഷണങ്ങള്‍ നടത്തും.ഗ്രേറ്റര്‍ ന്യൂ യോര്‍ക്കിലെയും വാഷിങ്ങ്ടണ്‍ ഡി സി യിലെയും ഇരുപത്തിഞ്ചോളം മലയാളീ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ നടത്തപെടുന്ന പൊതുസമ്മേളനത്തോട് ന്യൂ യോര്‍ക്കിലുള്ള ധര്‍മ്മസംവാദം പരിസമാപ്തിയിലെത്തിച്ചേരും.
ധര്‍മ്മ സംവാദ പരമ്പര അമേരിക്കയില്‍
Join WhatsApp News
observer 2019-02-14 08:25:43
അത് ശരി. വനിതാ തുല്യതക്കെതിരെ പ്രവർത്തിച്ച ആളാണ്. അങ്ങനെയെങ്കിൽ അമേരിക്കയിൽ കാലു കുത്താൻ അനുവദിച്ചത് തന്നെ തെറ്റു . അത് പോലെ ഇങ്ങോട്ടു ക്ഷണിച്ചവരെയും എതിർക്കണം 
Om Santhi 2019-02-14 11:07:38
ജാതിമത ചിന്തകൾ  അമേരിക്കയിൽ കൊണ്ടുവരുന്നത് 
അമേരിക്കൻ ഭരണകൂടം എതിർക്കില്ലായിരിക്കും.
ഈ സ്വാമിമാരൊക്കെ പറയാൻ പോകുന്നത് 
അത് തന്നെ. മനുസ്മൃതി ആണ് അവർക്കൊക്കെ 
പറയാനുള്ളത്.  ബ്രാഹ്മണൻ ദൈവത്തിന്റെ 
മുഖത്ത് നിന്നും ശൂദ്രൻ പാദത്തിൽ നിന്നും ജനിച്ചു. 
അതിനു മാറ്റമില്ലെന്ന് സ്വാമി പറയുമ്പോൾ 
മനുഷ്യർ തുല്യരല്ല.  ജാതി ഭേദം മതദ്വേഷത്തോടെ 
ജനങ്ങൾ വസിക്കട്ടെ.  ഹിന്ദുക്കൾ അങ്ങനെ 
സമൂഹത്തിൽ നിന്ന് മാറി ജാതിയും അയിത്തവും 
ഒക്കെയായി അമേരിക്കയിൽ ഒരു ഹിന്ദുസ്ഥാൻ 
രൂപം കൊള്ളട്ടെ. 
Kirukan Vinod 2019-02-14 15:06:50
People should stop bringing BJP leaders here.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക