Image

അഭിജിത്തിന്റെ 'നാദവിസ്മയം' ഫെബ്രുവരി 23 ന് സിഡ്‌നിയില്‍

Published on 14 February, 2019
അഭിജിത്തിന്റെ 'നാദവിസ്മയം' ഫെബ്രുവരി 23 ന് സിഡ്‌നിയില്‍
സിഡ്‌നി: പ്രശസ്ത സിനിമ പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം നേതൃത്വം നല്‍കുന്ന സംഗീത പരിപാടി 'നാദവിസ്മയം' സിഡ്‌നിയില്‍ സംഘടിപ്പിക്കുന്നു.

സിഡ്‌നി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിക്കുന്ന ' നാദവിസ്മയം ' മ്യൂസിക്കല്‍ ഇവന്റ്‌സ് ഫെബ്രുവരി 23 ശനിയാഴ്ച വൈകിട്ട് 5:30 ന് സില്‍വര്‍ വാട്ടറിലുള്ള സി3 കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചാണ് നടത്തപ്പെടുന്നത്.

അഭിജിത്തിനെ കൂടാതെ സിഡ്‌നിയിലെ പ്രമുഖ ഗായകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അവസാന റൗണ്ട് വരെയെത്തിയ അഭിജിത്തിന്റെ നിരവധി ആല്‍ബങ്ങളും, സിനിമ പാട്ടുകളും വന്‍ ഹീറ്റാണ്.

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന രീതിയിലും അഭിജിത്ത് പ്രശസ്തനാണ്.


അഭിജിത്ത് നേതൃത്വം നല്‍കുന്ന 'നാദവിസ്മയം' എന്ന സംഗീതപരിപാടി സംഗീത ആസ്വാദകര്‍ക്ക് ഒരു നല്ല അനുഭവമായിരിക്കുമെന്നും, പരിപാടിയുടെ വിജയത്തിനായി എല്ലാവരും സഹകരിക്കണമെന്നും, സിഡ്‌നി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.


ടിക്കറ്റിനും, കൂടുതല്‍ വിവരങ്ങള്‍ക്കും:-

ജിന്‍സന്‍ കുരിയന്‍ (ട്രസ്റ്റി): 04162 55594

ജെനുവിന്‍ ബേസില്‍ (സെക്രട്ടറി): 04304 37739

ജെമിനി തരകന്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍): 04206 16650

Date& Time: Saturday, 23 Feb 2019 at 5:30 pm

Venue:- C3 Conference Venue,
108-120 Silverwater Road,
NSW 2128
അഭിജിത്തിന്റെ 'നാദവിസ്മയം' ഫെബ്രുവരി 23 ന് സിഡ്‌നിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക