Image

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയ്ക്ക് (ങഅഢ) പുതിയ സാരഥികള്‍

Published on 14 February, 2019
മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയ്ക്ക് (ങഅഢ) പുതിയ സാരഥികള്‍
 

മെല്‍ബണ്‍: തമ്പി ചെമ്മനത്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാനലിനെ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ (ങഅഢ) പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഫെബ്രുവരി 10ന് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സംഘടനയ്ക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. രണ്ടു വര്‍ഷമാണ് ഭരണസമിതിക്ക് കാലാവധി.

പ്രസിഡന്റ് തമ്പി ചെമ്മനം അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ഫിന്നി മാത്യൂ സ്വാഗതം പറഞ്ഞു. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മദനന്‍ ചെല്ലപ്പന്‍ അവതരിപ്പിച്ച വരവു ചെലവു കണക്കുകളും പൊതുയോഗം അംഗീകരിച്ചു. നിലവിലെ ഭരണ സമിതി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്.

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തില്‍ അവശേഷിച്ച പാനലില്‍ ഉള്ളവരെ മുന്‍ പ്രസിഡന്റ് തോമസ് വാതപ്പിള്ളി സദസിന് പരിചയപ്പെടുത്തി. 20192021 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഇവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജി.കെ. മാത്യൂസ്, പ്രതീഷ് മാര്‍ട്ടിന്‍ ജേക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തമ്പി ചെമ്മനം, മദനന്‍ ചെല്ലപ്പന്‍, ഉദയ് ചന്ദ്രന്‍ (ട്രഷറര്‍), ഷൈജു തോമസ് (വൈസ് പ്രസിഡന്റ്), വിപിന്‍ തോമസ് (ജോയിന്റ് സെക്രട്ടറി), ബോബി തോമസ്, മാത്യൂ കുര്യാക്കോസ്, ജോജന്‍ അലക്‌സ്, വിഷ്ണു വിശ്വംഭരന്‍, ഡോണ്‍ ജോണ്‍സ് അമ്പൂക്കന്‍, സതീഷ് പള്ളിയില്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക