Image

എസ്.എസ്.എല്‍.സി പരീക്ഷ നിര്‍ത്തുമെന്നത് ഭാവനാസൃഷ്ടിയാണെന്ന് മന്ത്രി

Published on 16 April, 2012
എസ്.എസ്.എല്‍.സി പരീക്ഷ നിര്‍ത്തുമെന്നത് ഭാവനാസൃഷ്ടിയാണെന്ന് മന്ത്രി
രുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പൊതുപരീക്ഷ നിര്‍ത്തലാക്കുമെന്ന പ്രചാരണം ആരുടേയോ ഭാവനാസൃഷ്ടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. വി.എച്ച്.എസ്.ഇ കാലാനുസൃതമായി പരിഷ്കരിക്കും. ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്കൂളില്‍ സൗജന്യ യൂനിഫോം നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്കും ബി.പി.എല്ലുകാരായ ആണ്‍കുട്ടികള്‍ക്കും രണ്ട് സെറ്റ് വീതം സൗജന്യ യൂനിഫോം നല്‍കും. ഇതിന് എസ്.എസ്.എ 37.52 കോടി രൂപ ചെലവിടും. ഇത് എയ്ഡഡ് സ്കൂളുകള്‍ക്കുകൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എസ്.എ വഴി ഈ വര്‍ഷം 523.01 കോടിയുടെ വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചു. മുന്‍വര്‍ഷം 476 കോടിയായിരുന്നു. എട്ടാം തരം വരെ സൗജന്യ പാഠപുസ്തകവിതരണം തുടരും. അറ്റകുറ്റപ്പണികള്‍ക്കായി 73.47 കോടി ലഭിച്ചു.
കേരളത്തിന്‍െറ സാഹചര്യങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് വലിയ പ്രാധാന്യമുണ്ട്. അത് നിര്‍ത്തലാക്കുന്നതിനെപ്പറ്റി സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ല. വി.എച്ച്.എസ്.ഇ കോഴ്സുകള്‍ നിലവിലെ രീതിയല്‍ തുടരുന്നതില്‍ അര്‍ഥമില്ല. അതിന് കാലാനുസൃത മാറ്റം വേണം. കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള കോഴ്സുകള്‍ കൊണ്ടുവരികയും കാലഹരണപ്പെട്ടവ ഒഴിവാക്കുകയും വേണം.
കാലക്രമേണ അത് ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കും. ഇക്കാര്യമാണ് താന്‍ നേരത്തേയും പറഞ്ഞത്. അടുത്ത കൊല്ലം മുതല്‍ പ്രവേശം ഇല്ല എന്ന് അതിനെ തെറ്റിദ്ധരിച്ചാണ് അധ്യാപക സംഘടനകള്‍ രംഗത്തിറങ്ങിയത്. കാര്യം മനസ്സിലായപ്പോള്‍ അവര്‍ സമരം നിര്‍ത്തി.  പൊതുപരീക്ഷ നിര്‍ത്തലാക്കുമെന്ന പ്രചാരണം ആരുടേയോ ഭാവനാസൃഷ്ടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. വി.എച്ച്.എസ്.ഇ കാലാനുസൃതമായി പരിഷ്കരിക്കും. ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്കൂളില്‍ സൗജന്യ യൂനിഫോം നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്കും ബി.പി.എല്ലുകാരായ ആണ്‍കുട്ടികള്‍ക്കും രണ്ട് സെറ്റ് വീതം സൗജന്യ യൂനിഫോം നല്‍കും. ഇതിന് എസ്.എസ്.എ 37.52 കോടി രൂപ ചെലവിടും. ഇത് എയ്ഡഡ് സ്കൂളുകള്‍ക്കുകൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എസ്.എ വഴി ഈ വര്‍ഷം 523.01 കോടിയുടെ വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചു. മുന്‍വര്‍ഷം 476 കോടിയായിരുന്നു. എട്ടാം തരം വരെ സൗജന്യ പാഠപുസ്തകവിതരണം തുടരും. അറ്റകുറ്റപ്പണികള്‍ക്കായി 73.47 കോടി ലഭിച്ചു.
കേരളത്തിന്‍െറ സാഹചര്യങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് വലിയ പ്രാധാന്യമുണ്ട്. അത് നിര്‍ത്തലാക്കുന്നതിനെപ്പറ്റി സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ല. വി.എച്ച്.എസ്.ഇ കോഴ്സുകള്‍ നിലവിലെ രീതിയല്‍ തുടരുന്നതില്‍ അര്‍ഥമില്ല. അതിന് കാലാനുസൃത മാറ്റം വേണം. കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള കോഴ്സുകള്‍ കൊണ്ടുവരികയും കാലഹരണപ്പെട്ടവ ഒഴിവാക്കുകയും വേണം.
കാലക്രമേണ അത് ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കും. ഇക്കാര്യമാണ് താന്‍ നേരത്തേയും പറഞ്ഞത്. അടുത്ത കൊല്ലം മുതല്‍ പ്രവേശം ഇല്ല എന്ന് അതിനെ തെറ്റിദ്ധരിച്ചാണ് അധ്യാപക സംഘടനകള്‍ രംഗത്തിറങ്ങിയത്. കാര്യം മനസ്സിലായപ്പോള്‍ അവര്‍ സമരം നിര്‍ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക