Image

ഭീകര പ്രവര്‍ത്തനം ഒരുമിച്ച്‌ നേരിടും: പ്രധാനമന്ത്രി

Published on 16 April, 2012
ഭീകര പ്രവര്‍ത്തനം ഒരുമിച്ച്‌ നേരിടും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിനെതിരേയുള്ള ഭീകരപ്രവര്‍ത്തനം നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഏകോപനത്തോടെ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ പറഞ്ഞു.ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ദേശീയ ഭീകരപ്രവര്‍ത്തന വിരുദ്ധകേന്ദ്രം (എന്‍.സി.ടി.സി.) സ്ഥാപിക്കുന്നതിനെതിരെ മമതാ ബാനര്‍ജി ഉള്‍പ്പെടെ വിവിധ മുഖ്യമന്ത്രിമാരില്‍നിന്ന്‌ ശക്തമായ എതിര്‍പ്പ്‌ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ സംസ്ഥാനങ്ങളുമായി സഹകരിച്ചുള്ള നീക്കത്തെക്കുറിച്ച്‌ പ്രധാനമന്ത്രി സൂചിപ്പിച്ചത്‌.

ഭീകരപ്രവര്‍ത്തനം, ഇടതുപക്ഷ തീവ്രവാദം, മതമൗലികവാദം, വംശീയ ആക്രമണങ്ങള്‍ എന്നിവ ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. നിരന്തരമായ ജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തുകയും ശക്തമായി ഈ പ്രശ്‌നങ്ങളെ നേരിടുകയും വേണം. സമഗ്ര സമീപനമാണ്‌ ഈ വിഷയത്തില്‍ ഉണ്ടാവേണ്ടത്‌. ഉദാസീനത കൂടാത്ത പോരാട്ടമായിരിക്കണം അത്‌. ഭീകരഗ്രൂപ്പുകള്‍ ഇന്ന്‌ മാരകമായനിലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അകത്തും പുറത്തുമായി അവരുടെ ശൃംഖല വളര്‍ന്നിട്ടുണ്ട്‌അദ്ദേഹം അഭിപ്രായപ്പെട്ടു.

തീവ്രവാദം തടയാനും ക്രമസമാധാനം മെച്ചപ്പെടുത്താനും കേരളത്തിന്‌ കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക