Image

മുംബൈ ഭീകരണാക്രമം തടയാന്‍ ശ്രമിച്ചതായി ഹെഡ്‌ലിയുടെ ഭാര്യ

Published on 17 April, 2012
മുംബൈ ഭീകരണാക്രമം തടയാന്‍ ശ്രമിച്ചതായി ഹെഡ്‌ലിയുടെ ഭാര്യ
വാഷിങ്ടണ്‍: മുംബൈ ഭീകരണാക്രമം തടയാന്‍ ശ്രമിച്ചതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍.

വിദേശത്തെ യു.എസ് അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും അവര്‍ ഗൗരവത്തിലെടുത്തില്ലെന്നാണ് ഹെഡ്‌ലിയുടെ ഭാര്യ ഫൈസ ഔത് ലഹ വെളിപ്പെടുത്തിയത്.
അയാള്‍ ഭീകരവാദിയാണ്, എല്ലായിടത്തും ബോംബ് വെക്കുമെന്നാണ് യു.എസ് അധികൃതര്‍ പറഞ്ഞതെന്നും ഫൈസ അവകാശപ്പെട്ടു.

ഒരു ടെലിവിഷന്‍ ചാനലാണ് മൊറോക്കോയില്‍ താമസിക്കുന്ന ഫൈസയെ കണ്ടെത്തിയത്.


വിവാഹക്കാര്യത്തില്‍ ഹെഡ്‌ലി തന്നെ ചതിക്കുകയായിരുന്നുവെന്നും ഫൈസ പറഞ്ഞു.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്കുവേണ്ടി പ്രവര്‍ത്തികുകയായിരുന്നുവെന്നാണ് ദാവൂദ് ഗിലാനിയെന്ന ഹെഡ്‌ലി ഭാര്യയെ വിശ്വസിപ്പിച്ചിരുന്നത്.

മുംബൈയില്‍ ഭാര്യയോടൊപ്പം മധുവിധു യാത്രക്കെത്തിയപ്പോഴാണ് ഇക്കാര്യം ഹെഡ്‌ലി പറഞ്ഞത്. ഇന്ത്യയില്‍ ആക്രമിക്കാന്‍ പറ്റുന്ന നഗരങ്ങള്‍ കണ്ടെത്തുകയാണ് തന്റെ ജോലിയെന്നും ഹെഡ്‌ലി പറഞ്ഞതായി ഫൈസ വെളിപ്പെടുത്തി.


ഫൈസയെ ചോദ്യം ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ മോറോക്കോയെ ബന്ധപ്പെട്ടതായും ടെലിവിഷന്‍ ചാനല്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക