Image

വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറക്കാന്‍ സുപ്രീം കോടതി അനുമതി

Published on 17 April, 2012
വിളപ്പില്‍ശാല മാലിന്യ പ്ലാന്റ്  തുറക്കാന്‍ സുപ്രീം കോടതി അനുമതി
ന്യൂഡല്‍ഹി: വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഹൈക്കോടതി വിധിക്കെതിരെ പഞ്ചായത്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഉപാധികളോടെയാണ് കോടതി പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രതിദിനം 90 മെട്രിക്ക് ടണ്‍ മാലിന്യം മാത്രമെ സംസ്‌കരിക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ ഹൈക്കോടതിയും പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്ന് ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധം മൂലം പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് മാലിന്യങ്ങളുമായി പ്ലാന്റിലെത്തിയ വാഹനങ്ങളെ സ്ത്രീകളടക്കമുള്ള വലിയ ജനക്കൂട്ടം തടയുകയായിരുന്നു.


സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അടിയന്തിര യോഗം ചേരുമെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. തിരുവനന്തപുരം മേയറും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക