Image

ബ്രിസ്‌ബേനില്‍ മലങ്കര സഭക്ക് സ്വന്തം ദേവാലയം

Published on 18 February, 2019
ബ്രിസ്‌ബേനില്‍ മലങ്കര സഭക്ക് സ്വന്തം ദേവാലയം
 

ബ്രിസ്‌ബേന്‍: സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ചിരകാല അഭിലാഷമായ സ്വന്തമായ ദേവാലയം എന്ന സ്വപ്നത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആദ്യ ഘട്ടം സഫലമായി. 

7.89 ഏക്കര്‍ വരുന്ന വിശാലമായ സ്ഥലം പാഴ്‌സണേജും ഹാളും മറ്റു സൗകര്യങ്ങളോടും കൂടി മലങ്കര സഭക്ക് സ്വന്തമായി കഴിഞ്ഞു. ഇടവക മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസിന്റെ പിന്തുണയും വികാരി ഫാ. അജീഷ് വി. അലക്‌സിന്റെ അക്ഷീണമായ നേതൃത്വവും ട്രസ്റ്റിമാരായ . ബിനു പെരുമാള്‍ ജോണ്‍, ബോബി ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി എബി ജേക്കബ്, ദേവാലയ നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ജിതിന്‍ തോമസ്, മാനേജിംഗ് കമ്മിറ്റി  ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ അക്ഷീണ പ്രയത്‌നവും ഇടവക ജനങ്ങളുടെ പൂര്‍ണമായ സഹകരണവും ആണ് ഇടവകക്ക് ഈ നേട്ടം കൈവരിക്കുവാന്‍ സാധിച്ചത്. 

2008ല്‍ ഇടവക മെത്രാപ്പോലീത്ത ആയിരുന്ന ഡോ.യാക്കൂബ് മാര്‍ ഐറേനിയോസിന്റെ അനുവാദത്തോടെ ബ്രിസ്‌ബേയ്‌നില്‍ ആരാധന ആരംഭിച്ചു. വിവിധ കാലയളവില്‍ ഫാ. തോമസ് വര്‍ഗീസ്, ഫാ. വിനോദ് ജോര്‍ജ്, ഫാ. ജെയിംസ് ഫിലിപ്പ് എന്നിവര്‍ വൈദീക ശുശ്രൂഷ നിര്‍വഹിച്ചു. ഇടവകയുടെ മുന്‍നിര പ്രവര്‍ത്തകരായിരുന്ന സതീഷ് ബാബു സെക്രട്ടറി ആയും ഡോ. ജോര്‍ജ് വര്‍ഗീസ് ട്രസ്റ്റി ആയും സേവനം അനുഷ്ഠിച്ചു.

ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസിന്റെ അനുവാദത്തോടെയും ഇടവകയുടെ സഹകരണത്തിലും ക്വീന്‍സ് ലാന്‍ഡ് സ്‌റ്റേറ്റില്‍ മൂന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ പ്രവര്‍ത്തിച്ചു വരുന്നു. 

റിപ്പോര്‍ട്ട്: ആഷിഷ് പൂന്നൂസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക