Image

ഉണ്ണിത്താന്‍ വധശ്രമം: അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ തള്ളി

Published on 17 April, 2012
ഉണ്ണിത്താന്‍ വധശ്രമം: അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: വി.ബി.ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. റഷീദ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.

സി.ബി.ഐ മര്‍ദിച്ചന്ന് ഡി.വൈ.എസ്.പി റഷീദ് കോടതിയില്‍ ബോധിപ്പിച്ചു. കോടതിയ്ക്കുള്ളില്‍ റഷീദ് തളര്‍ന്നുവീണു. റഷീദിന്റേത് അഭിനയമാണെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചപ്പോള്‍ അബ്ദുള്‍ റഷീദിന് ശാരീരികമായ അസ്വസ്ഥതകളുണ്ടെന്ന് അയാളുടെ വക്കീല്‍ കോടതിയില്‍ പറഞ്ഞു.


2011 ഏപ്രില്‍ 16 ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് 'മാതൃഭൂമി' കൊല്ലം ബ്യൂറോയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ശാസ്താംകോട്ട ജങ്ഷനില്‍ ബസ്സിറങ്ങിയ ഉണ്ണിത്താന്‍ വീട്ടിലേയ്ക്ക് പോകവെ ഒരു സംഘം അക്രമികള്‍ വധിക്കാന്‍ ശ്രമം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസത്തോളം ചികിത്സയില്‍ കഴിയുകയും നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാകുകയും ചെയ്തു.


കൊല്ലം ജില്ലയിലെ പോലീസ് ഉന്നതരും ഗുണ്ടാസംഘവുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് വാര്‍ത്തയെഴുതിയതിനാണ് ഉണ്ണിത്താന്‍ ആക്രമിക്കപ്പെട്ടതെന്ന് സൂചനയുണ്ടായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക