Image

റിപ്പോ നിരക്ക് അര ശതമാനം കുറച്ചു;പലിശ നിരക്കുകള്‍ കുറയും

Published on 17 April, 2012
 റിപ്പോ നിരക്ക് അര ശതമാനം കുറച്ചു;പലിശ നിരക്കുകള്‍ കുറയും

മുംബൈ: റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് അര ശതമാനം കുറച്ചപ്പോള്‍ കരുതല്‍ ധനാനുപാതം മാറ്റമില്ലാതെ നിലനിര്‍ത്തി. ഇതോടെ ബാങ്ക് വായ്പാ പലിശ നിരക്കുകള്‍ കുറയും.

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറക്കുന്നത്. പണപ്പരുപ്പവും ഉയര്‍ന്ന സാമ്പത്തിക കമ്മിയും കാരണം വളര്‍ച്ച താഴോട്ട് പോയ സാഹചര്യത്തില്‍ പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

സാധാരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും എടുക്കുന്ന വായ്പക്ക് നല്‍കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക് .നിലവില്‍ 8.5 ശതമാനമാണിത്. പലിശ നിരക്ക് 8 ശതമാനമായി കുറച്ചതോടെ ബാങ്കുകള്‍ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ കഴിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക