Image

മമതക്കെതിരായ കാര്‍ട്ടൂണ്‍ നീക്കം ചെയ്യണമെന്ന് സി.ഐ.ഡി

Published on 17 April, 2012
മമതക്കെതിരായ കാര്‍ട്ടൂണ്‍  നീക്കം ചെയ്യണമെന്ന് സി.ഐ.ഡി

കൊല്‍ക്കത്ത: മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതയെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് പശ്ചിമ ബംഗാള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റികേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സി.ഐ.ഡി) ആണ് ഫേസ്ബുക്കിലെ നാല് പോസ്റ്റുകളും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

ചിത്രം ആദ്യം അപ്ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ്സും സി.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 12 നാണ് മമത ബാനര്‍ജിയെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ നെറ്റില്‍ പ്രചരിക്കുന്നതായി സി.ഐ.ഡി അറിയുന്നത്. കൊല്‍ക്കത്തയിലെ ഒരാള്‍ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക