Image

മാട്ടിറച്ചി മേള’യെ തുടര്‍ന്ന് ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം

Published on 17 April, 2012
മാട്ടിറച്ചി മേള’യെ തുടര്‍ന്ന് ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം
ഹൈദരാബാദ്: ‘ഭക്ഷ്യ ഫാഷിസ’ത്തിനെതിരെ ഒരുസംഘം വിദ്യാര്‍ഥികള്‍ നടത്തിയ ‘മാട്ടിറച്ചി മേള’യെ തുടര്‍ന്ന് ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം. ഇതേ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു.
മറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഞായറാഴ്ച രാത്രി ഉസ്മാനിയ സര്‍വകലാശാലയിലെ ദലിത്, ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ചേര്‍ന്നാണ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ മാട്ടിറച്ചി ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മാട്ടിറച്ചി മേള സംഘടിപ്പിച്ചത്.
മാട്ടിറച്ചി കൊണ്ട് വിവിധ വിഭവങ്ങള്‍ ഒരുക്കിയ മേളയില്‍ 200ഓളം അധ്യാപകരും പങ്കെടുത്തു. ഇതിനെതിരെ എ.ബി.വി.പി പ്രതിഷേധ മാര്‍ച്ച് നടത്തുകയും മേളയുടെ സംഘാടകരെ ആക്രമിക്കുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതോടെ സര്‍വകലാശാല പരിസരം യുദ്ധക്കളമായി മാറി. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. തെലുങ്കാന സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, പ്രോഗ്രസിവ് ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് യൂനിയന്‍, എസ്.എഫ്.ഐ എന്നീ സംഘടനകളും ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാങ്ഗ്വേജസ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്നാണ് മാട്ടിറച്ചി മേള സംഘടിപ്പിച്ചത്. മേളയില്‍ പ്രതിഷേധിച്ച് എ.ബി.വി.പി തിങ്കളാഴ്ച പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക