Image

ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റം നടത്തി

Published on 17 April, 2012
ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റം നടത്തി
യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റം നടത്തി. രണ്ടിടത്ത് ഭരണം ഉറപ്പാക്കിയ പാര്‍ട്ടി സൗത്ത് ഡല്‍ഹി കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തിരഞ്ഞെടുപ്പ് നടന്ന 272 വാര്‍ഡുകളില്‍ 140ലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചു. കോണ്‍ഗ്രസിന് 77 സീറ്റ് കിട്ടി. ബി.എസ്.പി പതിനഞ്ച് സീറ്റില്‍ വിജയിച്ചു.

നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷനിലെ 104 വാര്‍ഡുകളില്‍ 61ലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന് 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബി.എസ്.പിയും എന്‍.സി.പിയും സ്വതന്ത്രരും അടക്കം പതിനെട്ട് പേരും ഇവിടെ വിജയിച്ചു. ഈസ്റ്റ് ഡല്‍ഹി കോര്‍പ്പറേഷനിലും ബി.ജെ.പി വിജയം നേടി. ആകെയുള്ള 64 വാര്‍ഡുകളില്‍ 31 എണ്ണത്തില്‍ ബി.ജെ.പി ഇതുവരെ ജിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പതിനാല് സീറ്റില്‍ വിജയിച്ചപ്പോള്‍ മറ്റുള്ളവര്‍ ഒമ്പത് സീറ്റ് നേടി. ഇവിടെ ഇനി 10 വാര്‍ഡുകളിലെ ഫലം കൂടി അറിയാനുണ്ട്.

സൗത്ത് ഡല്‍ഹിയിലെ 104 സീറ്റില്‍ 46 എണ്ണം നേടിയ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 28 സീറ്റ് ലഭിച്ചു. ഇവിടെ ബി.എസ്.പി ഏഴ് സീറ്റ് നേടി. നാലു സീറ്റില്‍ ഇന്ത്യന്‍ നാഷനല്‍ ലോക്ദളും വിജയിച്ചിട്ടുണ്ട്. പതിനഞ്ച് സീറ്റില്‍ വിജയിച്ച സ്വതന്ത്രരാകും ഇവിടെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്റെ ഭരണം ബി.ജെ.പി നേടി. സൗത്ത്, ഈസ്റ്റ് കോര്‍പ്പറേഷനുകളിലും ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയാണ്.

മൂന്ന് നഗരസഭകളിലെ 272 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 55 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2423 സ്ഥാനാര്‍ത്ഥികളാണ് മൂന്നു കോര്‍പ്പറേഷനുകളിലേക്കുമായി മത്സരിച്ചത്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനെ മൂന്നായി വിഭജച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഞായറാഴ്ചത്തേത്.

കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഞായറാഴ്ചയായിരുന്നു പോളിങ്ങ്. ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനും കോണ്‍ഗ്രസിനും നിര്‍ണായകമാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണിത് വിശേഷിപ്പിക്കപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക