Image

ലീഗ്‌ പ്രവര്‍ത്തകരുടെ അതിരുകവിഞ്ഞ ആഹ്ലാദപ്രകടനം അന്വേഷിക്കാന്‍ സമിതി

Published on 17 April, 2012
ലീഗ്‌ പ്രവര്‍ത്തകരുടെ അതിരുകവിഞ്ഞ ആഹ്ലാദപ്രകടനം അന്വേഷിക്കാന്‍ സമിതി
കോഴിക്കോട്‌: ലീഗിന്റെ അഞ്ചാം മന്ത്രി വിവാദവുമായി ബന്ധപ്പെട്ട്‌ ചങ്ങനാശ്ശേരിയിലും ഹരിപ്പാടും ഒരുവിഭാഗം ലീഗ്‌ പ്രവര്‍ത്തകര്‍ നടത്തിയ അതിരുകവിഞ്ഞ ആഹ്ലാദപ്രകടനം അന്വേഷിക്കുമെനന്‌ മുസ്‌ലീം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിയോഗിച്ചു.

ഹരിപ്പാട്ടെ പ്രകടനത്തെക്കുറിച്ച്‌ അഡ്വ. എ. മുഹമ്മദ്‌, അഡ്വ. എം. ഉമ്മര്‍ എം എല്‍ എ എന്നിവര്‍ അന്വേഷിക്കും. ചങ്ങനാശ്ശേരിയിലെ ചുമതല പി.എച്ച്‌. അബ്ദുസലാം ഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ എന്നിവര്‍ക്കാണ്‌.

ഒരാഴ്‌ചക്കകം സംസ്ഥാന പ്രസിഡന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. സംഭവത്തില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ക്കുള്ള പങ്ക്‌, പ്രകടനം നടത്താനിടയായ സാഹചര്യം, ഇവര്‍ക്ക്‌ ലഭിച്ച പ്രേരണ, സംഭവത്തിന്‌ പിന്നിലെ ഗൂഢാലോചന എന്നീ കാര്യങ്ങള്‍ സമിതി അന്വേഷിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക