Image

ജാതി തിരിച്ച്‌ മന്ത്രിമാരുടെ എണ്ണം നോക്കുന്നതിനോട്‌ യോജിപ്പില്ല: എം.എ. ബേബി

Published on 17 April, 2012
ജാതി തിരിച്ച്‌ മന്ത്രിമാരുടെ എണ്ണം നോക്കുന്നതിനോട്‌ യോജിപ്പില്ല: എം.എ. ബേബി
കൊല്ലം: മന്തിസഭയിലെ മന്ത്രിമാരെ ജാതി തിരിച്ച്‌ എണ്ണുന്നതിനോടോ അത്തരം കണക്കുപറഞ്ഞ്‌ വിമര്‍ശിക്കുന്നതിനോടോ സി.പി.എമ്മിന്‌ യോജിപ്പില്ലെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പരിഗണിച്ച്‌ മതേതര നിലപാടെടുക്കുന്നതുകൊണ്ടാണ്‌ എല്‍.ഡി.എഫിന്റെ കാലത്ത്‌ ഇത്തരം കണക്കെടുപ്പുകള്‍ ഉണ്ടാകാത്തത്‌. യു.ഡി.എഫിലെ പ്രശ്‌നങ്ങളുടെ പേരില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടങ്കുളം ആണവ നിലയം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി വി.എസ്‌. അച്യുതാനന്ദന്‌ അവിടേക്ക്‌ പോകാന്‍ കഴിയില്ല. എന്നാല്‍ സമരം അടിച്ചമര്‍ത്തുന്നതിനോട്‌ യോജിക്കുന്നില്ലെന്നും അതുമായി ബന്ധപ്പെട്ട്‌ അവിടേക്ക്‌ പോകാന്‍ വി.എസിന്‌ ഒരു വിലക്കുമില്ലെന്നും കൊല്ലം പ്രസ്‌ക്‌ളബിന്റെ മീറ്റ്‌ ദ പ്രസില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക