Image

മിസ്ഡ് കോള്‍ തട്ടിപ്പ് വീണ്ടും വ്യാപിക്കുന്നു

Published on 20 April, 2012
മിസ്ഡ് കോള്‍ തട്ടിപ്പ് വീണ്ടും വ്യാപിക്കുന്നു
തൊടുപുഴ: മൊബൈല്‍ ഫോണ്‍ മിസ്ഡ് കോള്‍ വഴിയുള്ള തട്ടിപ്പ് വീണ്ടും രംഗത്ത്. ഫോണിലേക്കു വരുന്ന മിസ്ഡ് കോളിലേക്കു തിരിച്ചു വിളിച്ചാല്‍ സെക്കന്‍ഡിനു വന്‍തുകയാണു നഷ്ടമാവുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴ ബാറിലെ അഭിഭാഷകന്റെ മൊബൈലിലേക്കു വന്ന നമ്പരിലേക്കു തിരിച്ചുവിളിച്ചപ്പോള്‍ അഞ്ചുസെക്കന്‍ഡിന് 15 രൂപയാണ് നഷ്ടമായത്. 

ഇന്റര്‍നെറ്റ് കോളിങ് വഴിയുള്ള ഇത്തരം തട്ടിപ്പുകള്‍ സംസ്ഥാനത്തു വ്യാപകമായതായി പരാതിയുണ്ട്. വിവിധ സമ്മാന ഓഫറുകളും സഹായ വാഗ്ദാനങ്ങളും നല്‍കിയുള്ള എസ്എംഎസുകള്‍ വഴിയുള്ള തട്ടിപ്പും വ്യാപകമാണ്. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ഇത്തരം കെണികളില്‍ വീഴുന്നവര്‍ മാനക്കേട് ഭയന്ന് പലരും പൊലീസില്‍ പരാതിപ്പെടാന്‍ മടിക്കുന്നത് തട്ടിപ്പുകാര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുന്നു. 

കേരളത്തിനു പുറത്തുള്ളവരാണു തട്ടിപ്പിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്നാണു സൈബര്‍ സെല്ലിന്റെ നിഗമനം.തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്നു സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു ഇടുക്കി ജില്ലാ സൈബര്‍ സെല്‍ സിഐ: പി.ആര്‍. ശശിധരന്‍ പറഞ്ഞു. മൂന്നു മുതല്‍ അഞ്ചുവരെ അക്കങ്ങളുള്ള നമ്പറുകള്‍, 12 അക്കങ്ങളിലുള്ള നമ്പറുകള്‍ എന്നിവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നവരാണ് പ്രധാനമായും ചതിയില്‍ പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക