Image

ശെല്‍വരാജിന് കൈപ്പത്തി അടയാളത്തില്‍ ചുവരെഴുത്ത്

Published on 20 April, 2012
ശെല്‍വരാജിന് കൈപ്പത്തി അടയാളത്തില്‍ ചുവരെഴുത്ത്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ആര്‍.ശെല്‍വരാജിന് കൈപ്പത്തി അടയാളത്തില്‍ ചുവരെഴുത്ത്. ശെല്‍വരാജ് കൈപ്പത്തി അടയാളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവരാനിരിക്കെയാണിത്.

നെയ്യാറ്റിന്‍കര ചുണ്ടവിള വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ എന്‍.പ്രഭയുടെ നേതൃത്വത്തില്‍ ബ്ലോക്ക്, മണ്ഡലം കമ്മറ്റി പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ ഓലത്താന്നി പ്രദേശത്ത് കൈപ്പത്തി വരച്ച് ചുവരെഴുതാന്‍ തുടങ്ങിയത്. 

ശെല്‍വരാജിന് ഇനിയും കോണ്‍ഗ്രസ് അംഗത്വം നല്‍കിയിട്ടുമില്ല. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായാണോ ശെല്‍വരാജ് മത്സരിക്കുക എന്നത് സംബന്ധിച്ചും യുഡിഎഫ് നേതൃത്വം ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 

ശെല്‍വരാജിന് കൈപ്പത്തി അടയാളത്തില്‍ ചുവരെഴുത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക