Image

പാകിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണ്‌ 127 പേര്‍ മരിച്ചു

Published on 20 April, 2012
പാകിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണ്‌ 127 പേര്‍ മരിച്ചു
റാവല്‍പിണ്ടി: പാകിസ്‌താനില്‍ യാത്രാ വിമാനം തകര്‍ന്നു വീണ്‌ 127 പേര്‍ മരിച്ചു. കറാച്ചിയില്‍ നിന്നും ഇസ്ലാമാബാദിലേക്ക്‌ പോവുകയായിരുന്നു ബോയിംഗ്‌ 737 വിഭാഗത്തില്‍പ്പെട്ട ഭോജ എയര്‍ലൈനിന്റെ ബി 4213 വിമാനമാണ്‌ തകര്‍ന്നത്‌. 118 യാത്രക്കാരും ഒമ്പത്‌ ജോലിക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌.

കറാച്ചിയില്‍ നിന്ന്‌ തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. പ്രാദേശിക സമയം വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ കറാച്ചിയില്‍ നിന്ന്‌ പുറപ്പെട്ട വിമാനം 6.40 നായിരുന്നു ഇസ്‌ലാമാബാദില്‍ എത്തേണ്‌ടിയിരുന്നത്‌. ലാന്‍ഡ്‌ ചെയ്യുന്നതിന്‌ തൊട്ടുമുന്‍പായിരുന്നു അപകടം. മോശം കാലാവസ്ഥയാണ്‌ അപകടത്തിനിടയാക്കിയതെന്നാണ്‌ പ്രാഥമിക നിഗമനം.

ഇരുപത്‌ വര്‍ഷത്തെ പഴക്കമുള്ള വിമാനമാണ്‌ അപകടത്തില്‍ പെട്ടത്‌. ഷഹീന്‍ എയര്‍ലൈന്‍സില്‍ നിന്നാണ്‌ അപകടത്തില്‍പെട്ട വിമാനം ഭോജ എയര്‍ലൈന്‍സ്‌ വാങ്ങിയത്‌. 1993 ലാണ്‌ പാക്കിസ്ഥാനില്‍ ഭോജ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ വിമാനസര്‍വീസ്‌ ആരംഭിക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ 2000 ത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിയ കമ്പനി കഴിഞ്ഞ മാസം ആറിനാണ്‌ വീണ്‌ടും സര്‍വീസ്‌ പുനരാരംഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക