Image

പാലക്കാട് വാഹനാപകടം: മരണം ഏഴായി

Published on 21 April, 2012
പാലക്കാട് വാഹനാപകടം: മരണം ഏഴായി
പാലക്കാട്: ദേശീയപാത കണ്ണാടി വടക്കുമുറിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കാവശ്ശേരി സ്വദേശിനി ശ്രീദേവി ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.

ലോറി, മിനിവാന്‍, മിനിബസ്സ്, ഓട്ടോറിക്ഷ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.


മിനിവാനിലുണ്ടായിരുന്ന ആലത്തൂര്‍ കാവശ്ശേരി കഴനിസ്വദേശി മാധവന്റെ ഭാര്യ മാധവി (മാതു-60), മകന്‍ രവിയുടെ ഭാര്യ സുജാത (42), അഞ്ജന, ഐശ്വര്യ, വാന്‍ഡ്രൈവര്‍ കുഴല്‍മന്ദം കുളവന്‍മൊക്ക് സ്വാമിനാഥന്റെ മകന്‍ മണികണ്ഠന്‍ (40), മിനിബസ്സിലുണ്ടായിരുന്ന പെരുമ്പാവൂര്‍ കുറുപ്പംപടി മുണ്ടിക്കുടി രാജന്‍ വര്‍ഗീസ് എന്നിവരാണ് വെള്ളിയാഴ്ച മരിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക