Image

ഒറ്റപ്പാലം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

Published on 21 April, 2012
ഒറ്റപ്പാലം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ റാണി ജോസഫിനെതിരേ സിപിഎം അവതരിപ്പിച്ച അവിശ്വാസ പ്രമേയം മൂന്ന് യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്. 36 അംഗ കൗണ്‍സിലിലെ 24 അംഗങ്ങള്‍ മാത്രമായിരുന്നു ഇന്ന് ഹാജരായിരുന്നത്. ബിജെപിയുടെ നാല് അംഗങ്ങളില്‍ രണ്ടു പേരും അവിശ്വാസത്തെ പിന്തുണച്ചു. മൊത്തം 21 പേരാണ് അവിശ്വാസത്തിന് അനുകൂലമായി വോട്ടു ചെയ്തത്. പതിനാറ് പേര്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. യുഡിഎഫ് അംഗങ്ങളില്‍ ആറു പേര്‍ മാത്രമായിരുന്നു ഇന്ന് വോട്ടെടുപ്പിന് എത്തിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക