Image

പത്തുവയസ്സുകാരന് മദ്യം വിളമ്പിയ ഹോട്ടല്‍ ജീവനക്കാരന് ജോലി നഷ്ടപ്പെട്ടു

പി.പി. ചെറിയാന്‍ Published on 21 April, 2012
പത്തുവയസ്സുകാരന് മദ്യം വിളമ്പിയ ഹോട്ടല്‍ ജീവനക്കാരന് ജോലി നഷ്ടപ്പെട്ടു
ഇന്ത്യാനപൊലീസ്: ജന്മദിനം ആഘോഷിക്കാന്‍ റസ്റ്ററന്റില്‍ എത്തിയ പത്തുവയസ്സുകാരന് അറിയാതെ മദ്യം വിളമ്പിയ ഹോട്ടല്‍ ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

സ്മൂത്തി പാനീയം ആവശ്യപ്പെട്ട ബാലനു മുന്നില്‍ റം ആണ് ഹോട്ടല്‍ ജീവനക്കാരന്‍ നല്‍കിയത്. ഇതില്‍ പകുതിയും അകത്താക്കിയ പത്തുവയസ്സുകാരനെ പരിശോധനയ്ക്കായി മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിനു തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഏപ്രില്‍ 19 വ്യാഴാഴ്ച ഇന്ത്യാന പൊലീസിലുള്ള ഒലിവ് ഗാര്‍ഡന്‍ റസ്റ്ററന്റിലാണ് ഈ സംഭവം നടന്നത്. തെറ്റു മനസ്സിലാക്കിയ സൂപ്പര്‍വൈസര്‍ ബാലന്റെ വീട്ടുകാരെ വിളിച്ച് തെറ്റുപറ്റിയതിന് മാപ്പ് അപേക്ഷിച്ചു.

ഇന്ത്യാന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മേല്‍നടപടികള്‍ സ്വീകരിക്കണമോ എന്ന് പരിശോധിക്കുകയാണ്.

വാര്‍ത്ത അയച്ചത്: പി.പി. ചെറിയാന്‍

പത്തുവയസ്സുകാരന് മദ്യം വിളമ്പിയ ഹോട്ടല്‍ ജീവനക്കാരന് ജോലി നഷ്ടപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക