Image

അഫ്‌ഗാനിസ്ഥാനില്‍ 10000 കിലോ സ്‌ഫോടക വസ്‌തുക്കളുമായി 3 പേര്‍ പിടിയില്‍

Published on 21 April, 2012
അഫ്‌ഗാനിസ്ഥാനില്‍ 10000 കിലോ സ്‌ഫോടക വസ്‌തുക്കളുമായി 3 പേര്‍ പിടിയില്‍
കാബൂള്‍: അഫ്‌ഗാനിലെ കാബൂളില്‍ പതിനായിരം കിലോ സ്‌ഫോടക വസ്‌തുക്കളുമായി 3 പേര്‍ പിടിയിലായി. വന്‍ സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ നീക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
പിടിയിലായവരില്‍ രണ്ട്‌ പേര്‍ പാകിസ്‌താനികളും ഒരാള്‍ അഫ്‌ഗാനിയുമാണ്‌. സ്‌ഫോടക വസ്‌തുക്കള്‍ ട്രക്കില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഹഖാനി ഗ്രൂപ്പാണ്‌ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്‌ഫോടനത്തിലൂടെ അഫ്‌ഗാന്‍ വൈസ്‌ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഖലീലിനെ വധിക്കാന്‍ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നതായി കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക