Image

നായയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഷോക്കേറ്റു മരിച്ചു

പി.പി. ചെറിയാന്‍ Published on 03 April, 2019
നായയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഷോക്കേറ്റു മരിച്ചു
കലിഫോര്‍ണിയ ഡിക്‌സണില്‍ ഏപ്രില്‍ 1 തിങ്കളാഴ്ചയായിരുന്നു സംഭവം. കനാലിലേക്ക് നടന്നടുക്കുന്നതിനിടയില്‍ സമീപമുണ്ടായിരുന്ന ഇലക്ട്രിഫൈഡ് ഗേറ്റില്‍ സ്പര്‍ശിച്ചതാണ് മരണ  കാരണമെന്ന് സൊലാനൊ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

കനാലിലേക്ക് തെറിച്ചു വീണ കുട്ടികളെ ആരാണ് കരയിലേക്ക് മാറ്റി കിടത്തിയതെന്ന് അറിയില്ലെന്ന് കലിഫോര്‍ണിയാ ഹൈവെ പട്രോള്‍ സംഘം പറഞ്ഞു. കുട്ടികളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇരുവരും ഡിക്‌സണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്റ്റെഫിനി മാര്‍ക്വിസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സഹവിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കുട്ടികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നായ അപകടം കൂടാതെ കനാലില്‍ നിന്നും പുറത്തുവന്നതായി ഷെറിഫ് ഓഫിസ് അറിയിച്ചു. കുട്ടികളുടെ വിശദ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.




നായയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഷോക്കേറ്റു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക