Image

ഗോവിന്ദച്ചാമിയെ സേലം കോടതിയില്‍ ഹാജരാക്കി

Published on 21 April, 2012
ഗോവിന്ദച്ചാമിയെ സേലം കോടതിയില്‍ ഹാജരാക്കി
സേലം: സൗമ്യ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ഗോവിന്ദച്ചാമിയെ പിടിച്ചുപറിക്കേസില്‍ സേലം കോടതിയില്‍ ഹാജരാക്കി. 2009 ജനവരി 20നുനടന്ന പിടിച്ചുപറിക്കേസിലാണ് ഹാജരാക്കിയത്.

സേലം റെയില്‍വേജങ്ഷനില്‍ ട്രെയിന്‍കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന നീലമേഘം എന്നയാളെ ഇരുമ്പുകമ്പികൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. 600രൂപയുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഗോവിന്ദച്ചാമിയെ നീലമേഘം ശബ്ദമുണ്ടാക്കിയതിനെത്തുടര്‍ന്ന് ആളുകള്‍ പിടികൂടി റെയില്‍വേപോലീസില്‍ ഏല്പിക്കുകയായിരുന്നു.

കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയശേഷമാണ് ഗോവിന്ദച്ചാമി സൗമ്യവധക്കേസില്‍ പിടിയിലാവുന്നത്.

കേരളാപോലീസ് വെള്ളിയാഴ്ച 11.30ഓടെയാണ് ഗോവിന്ദച്ചാമിയെ സേലംകോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കേരളത്തിലേക്ക് തിരിച്ചുകൊണ്ടുപോയി. തിങ്കളാഴ്ച വീണ്ടും സേലത്തെത്തിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക