Image

ബി.ജെ.പി. സംസ്ഥാന സമ്മേളനം മാറ്റിവച്ചു

Published on 21 April, 2012
ബി.ജെ.പി. സംസ്ഥാന സമ്മേളനം മാറ്റിവച്ചു
തിരുവനന്തപുരം: മെയ് പത്ത് മുതല്‍ പതിമൂന്ന് വരെ തൃശൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബി.ജെ.പി. സമ്പൂര്‍ണ സംസ്ഥാന സമ്മേളനം മാറ്റിവച്ചതായി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ അറിയിച്ചു. നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലേയ്ക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് സമ്മേളനം മാറ്റുന്നതെന്ന് അദ്ദേഹം അറിയിച്ചു. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നറിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക