Image

ദേവലോകം ഇരട്ടക്കൊല: പ്രതി 19 കൊല്ലത്തിനുശേഷം പിടിയില്‍

Published on 21 April, 2012
ദേവലോകം ഇരട്ടക്കൊല: പ്രതി 19 കൊല്ലത്തിനുശേഷം പിടിയില്‍
കാസര്‍ക്കോട്: ദേവലോകം ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഇമാം ഹുസൈനെ പത്തൊന്‍പതു വര്‍ഷത്തിനുശേഷം പിടികൂടി. ബാംഗ്ലൂര്‍ നെലമംഗലയിലെ ബിലാല്‍ നഗറില്‍ വച്ച് കോഴിക്കോട് െ്രെകംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കര്‍ണാടക സ്വദേശിയാണ് ഇമാം ഹുസൈന്‍. ദുര്‍മന്ത്രവാദമാണ് തൊഴില്‍.

ബദിയടുക്ക കടപുവില്‍ ശ്രീകൃഷ്ണഭട്ട്, ഭാര്യ ശ്രീമതി എന്നിവരെ 1993ല്‍ ഒക്‌ടോബര്‍ ഒന്‍പതിനാണ് ഇമാം ഹുസൈന്‍ വധിച്ചത്. വീട്ടില്‍ സ്വര്‍ണനിധിയുണ്ടെന്ന് ധാരണയില്‍ ഭട്ട് കുടുംബവുമായി സൗഹൃദം സ്ഥാപിച്ചശേഷമാണ് ഇമാം ഹുസൈന്‍ കൊലപാതകം നടത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് വലിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് െ്രെകംബ്രാഞ്ചിന് കൈമാറിയത്. ഡി.വൈ.എസ്.പി. കെ.വി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഹുസൈനുവേണ്ടി പോലീസ് നിരവധി തവണ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക