Image

കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയി

Published on 21 April, 2012
കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയി
റായ്പ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ (32) മാവോവാദികള്‍ തട്ടിക്കൊണ്ടു പോയി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ മാവോവാദികള്‍ വധിച്ചു. തമിഴ്‌നാട് സ്വദേശിയായ അലക്‌സ് പോള്‍ 2006 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കളക്ടറെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്.

റായ്പ്പൂരില്‍ നിന്നും 500 കിലോമീറ്ററോളം അകലെയുള്ള മജ്ഹിപ്പര ഗ്രാമത്തില്‍ മാവോവാദികള്‍ക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഗ്രാം സ്വരാജ് പരുപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കളക്ടര്‍. ബൈക്കിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. 20 ഓളം വരുന്ന മാവോവാദി സംഘമാണ് കളക്ടറെ തട്ടിക്കൊണ്ടു പോയതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പോലീസ് റാം നിവാസ് അറിയിച്ചു. കളക്ടറോടൊപ്പമുണ്ടായിരുന്ന സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എസ്.കെ വൈദ്യയെ അക്രമികള്‍ വിട്ടു.

പുതുതായി രൂപവത്ക്കരിച്ച സുക്മ ജില്ലയുടെ ആദ്യ കളക്ടറാണ് അലക്‌സ് പോള്‍ മേനോന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക