Image

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാലിന്യ കൂമ്പാരം: വി.എസ്‌

Published on 22 April, 2012
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാലിന്യ കൂമ്പാരം: വി.എസ്‌
തിരുവനന്തപുരം: കേരളം ഭരിക്കുന്ന യു.ഡി.എഫിലെ കോണ്‍ഗ്രസ്സും ലീഗും ഒരുപോലെ മാലിന്യക്കൂമ്പാരമാണ്‌. ആ മാലിന്യം നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു.

ജനങ്ങളെ വിഡ്‌ഢികളാക്കരുത്‌. ഭരിക്കാന്‍ താത്‌പര്യമില്ലെങ്കില്‍ രാജിവെച്ചൊഴിയണം. നെയ്യാറ്റിന്‍കരയിലെ ജനവിധി സര്‍ക്കാരിനെതിരേയുള്ള ജനവിധിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ സമയമില്ല. യു.ഡി.എഫ്‌. നേതാക്കള്‍ പരസ്‌പരം അവഹേളിക്കുന്നതിലാണ്‌ ശ്രദ്ധിക്കുന്നതെന്നും വി.എസ്‌. പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക