Image

തമിഴ്നാടിന്റെ പരാതിയില്‍ ഇടപെടില്ലെന്ന് ഉന്നതാധികാര സമിതി

Published on 22 April, 2012
തമിഴ്നാടിന്റെ പരാതിയില്‍ ഇടപെടില്ലെന്ന് ഉന്നതാധികാര സമിതി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റണി നടത്തുന്നത് സംബന്ധിച്ച തമിഴ്നാടിന്റെ പരാതിയില്‍ ഇടപെടില്ലെന്ന് ഉന്നതാധികാര സമിതി. അറ്റകുറ്റപ്പണി നടത്താന്‍ അനുവാദം നല്‍കേണ്ടത് കേരളമാണെന്നും ഇക്കാര്യം കേരള ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലന്നെ് കാണിച്ച് തമിഴ്നാട് ഉന്നതാധികാര സമിതിക്ക് പരാതി നല്‍കിയിരുന്നു.



ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരെ തമിഴ്നാട് ഉന്നതാധികാര സമിതിക്ക് പരാതി നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് തമിഴ്നാടിന്റെ പരാതി.

സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അവസാന യോഗം 22, 23 തിയതികളില്‍ ദല്‍ഹിയില്‍ നടക്കുന്നുണ്ട്. സുപ്രിംകോടതിക്കു സമര്‍പ്പിക്കാനുള്ള അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കാനാണ് യോഗം.

ഏപ്രില്‍ 30നാണ് സമിതിയുടെ കാലാവധി അവസാനിക്കുന്നത്. അതിന് മുമ്പ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമിതി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ടു നല്‍കും.

അഞ്ചംഗ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി ജസ്റ്റിസ് കെ.ടി. തോമസും തമിഴ്നാടിന്റെ പ്രതിനിധിയായി ജസ്റ്റിസ് എ.ആര്‍.ലക്ഷ്മണനുമാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക