Image

ആചാര്യന്മാര്‍ക്കുമെതിരെയുള്ള ആക്രമണം അപലപനീയം: ഡോ. രേഖ മേനോന്‍

Published on 22 April, 2019
ആചാര്യന്മാര്‍ക്കുമെതിരെയുള്ള ആക്രമണം  അപലപനീയം: ഡോ. രേഖ മേനോന്‍
ന്യൂ ജഴ്‌സി: സ്വാമി ചിദാനന്ദപുരി അടക്കമുള്ള ആചാര്യന്മാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങളിലും അധിക്ഷേപങ്ങളിലും ശക്തമായി അപലപിക്കുന്നതായി കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. രേഖ മേനോന്‍. ഹിന്ദുക്കളെയും വിശ്വാസങ്ങളെയും സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും കെ എച്ച് എന്‍ എ യുടെ പിന്തുണ ഉണ്ടാകുമെന്ന്്  പത്താമുദയത്തിനോടനുബന്ധിച്ച നല്‍കിയ സന്ദേശത്തില്‍ ഡോ രേഖ പറഞ്ഞു.

  സ്വാമി സത്യാനന്ദസരസ്വതിയുടെ അനുഗ്രഹാശ്ശിസുകളോടെ  വിവിധ ഹിന്ദുനേതാക്കളുടെ സഹകരണത്തോടെ രൂപീകൃതമായ കെ എച്ച് എന്‍ എ സനാതനധര്‍മ്മ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു വിശ്വാസങ്ങളും, ആചാരങ്ങളും, പാരമ്പര്യചടങ്ങുകളും,  മൂല്യങ്ങളും ഒരുപോലെ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് എല്ലാ ഹിന്ദുക്കളും ഒത്തൊരുമിച്ച് നില്‍ക്കുക എന്നതാണ് പ്രധാനം. ക്ഷേത്രങ്ങളും, ക്ഷേത്രകലകളും സര്‍വ്വോപരി സനാതനധര്‍മ്മജീവിതചര്യകളും ഭാവിതലമുറകള്‍ക്ക്വേണ്ടി സംരക്ഷിക്കപ്പെടണം. അധര്‍മ്മത്തിന്റെ സംഹാരത്തിന് അവതരിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് ധര്‍മ്മസംസ്ഥാപനത്തിന് വേണ്ടിയരുളിയ ഗീതയുടെ പൊരുള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.   കെ എച്ച് എന്‍ എ യുടെ ആദ്യ വനിതാ പ്രസിഡന്റായ ഡോ. രേഖ മേനോന്‍ സന്ദേശത്തില്‍  പറഞ്ഞു.

Join WhatsApp News
Swami 2019-04-22 23:36:21
ഡോക്ടർ രേഖാ മേനോന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കാൻ സാധിക്കുന്നില്ല. നല്ല സ്വാമിമാരെ കൊടി കുത്തിയ കമ്മ്യുണിസ്റ്റുകാർ പോലും ബഹുമാനിച്ചിട്ടുണ്ട്. സ്വാമി ചിന്മയാനന്ദനെപ്പോലെ, നാരായണ ഗുരുവിനെപ്പോലെയുള്ള ലോക ഗുരുക്കന്മാരെയാണ് 'സ്വാമി' എന്ന് വിളിക്കുന്നത്. അവരെല്ലാം മത സൗഹാര്ദത്തിനും ലോക സമാധാനത്തിനും വേണ്ടി യത്നിച്ചവരാണ്. 'ലോകസമസ്‌തോ സുഖിനോ ഭവന്തു' എന്നും വിശ്വസിച്ചിരുന്നവരാണ്.  


വർഗീയത മാത്രം സംസാരിക്കുന്ന 'ചിദാനന്ദപുരി' എന്ന സ്വാമിവേഷധാരിയെ ബഹുമാനിക്കണമെന്ന് പറയുന്നത് കുറച്ച് അധികമാണ്. കോടിയേരി ബാലകൃഷ്ണൻ അദ്ദേഹത്തെ വിമർശിച്ചെങ്കിൽ അതിൽ സത്യമുണ്ട്. അതിന് 'ചിദാനന്ദപുരി' മറുപടി കൊടുക്കേണ്ടത് ബിഷപ്പുമാരെയും മുള്ളാമാരെയും പുച്ഛിച്ചുകൊണ്ടാല്ലായിരുന്നു. നാക്കെടുത്താൽ ഇയാളിലെ ക്രിസ്ത്യൻ വിരോധവും മുസ്ലിം വിരോധവും മിക്ക പ്രഭാഷണങ്ങളിലും കേൾക്കാം.

ഇതര സമുദായങ്ങൾക്കു ശ്രീ ചിദാനന്ദപുരി ആദ്യം ബഹുമാനം കൊടുക്കാൻ പഠിക്കട്ടെ. എങ്കിൽ അദ്ദേഹത്തിനും അതേ നാണയത്തിൽ ബഹുമാനം തിരിച്ചുകിട്ടും. ജ്ഞാനികളെയും വിശുദ്ധരെയുമാണ് 'സ്വാമി' എന്ന് വിളിക്കേണ്ടത്. അങ്ങനെയുള്ളവർ, സർവ്വമത മൈത്രിയുമായി ബിഷപ്പുമാരുമായും മുസ്ലിം പണ്ഡിതരുമായും സ്റ്റേജുകൾ പങ്കിടുന്നതു കാണാം. അത്തരം യാതൊരു സവിശേഷതകളും ഇല്ലാത്ത ഒരാളെ അമേരിക്കയിൽ ക്ഷണിച്ചു വരുത്തി നിങ്ങളെപ്പോലെയുള്ള സംഘടനാ നേതാക്കൾ പൂവിട്ടു പൂജിക്കുന്നത് മറ്റുള്ള സമുദായങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല. ഇതര സമുദായങ്ങളെ സദാ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന ഈ മനുഷ്യൻ അതേ തൂക്കത്തിലുള്ള മറുപടികളും പ്രതീക്ഷിക്കണം. മനുഷ്യത്വത്തോടെ, സഹിഷ്ണതയോടെ, സഹവർത്തിത്തോടെ  സംസാരിക്കുന്ന നല്ല സ്വാമിമാരെ മറ്റുള്ള മതസ്ഥരും ഇഷ്ടപ്പെടാറുണ്ട്. 
He is a racist 2019-04-23 11:27:00
He is a racist, racism is evil and = to terrorism. So he is a fake swami. But he is a hindu terrorist. Shame on you to support him. You or he don't represent a devoted Hindu like me. Last Sunday i was with lot of Christians enjoying their Easter dinner.-Dr. Ramesh 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക