Image

ലീഗിന്റെ ആക്രമണങ്ങള്‍ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നു പിണറായി

Published on 26 April, 2012
ലീഗിന്റെ ആക്രമണങ്ങള്‍ കാരണം ജനങ്ങള്‍  ബുദ്ധിമുട്ടുകയാണെന്നു പിണറായി

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലീഗ് രാഷ്ട്രീയ പരിവേഷം മാറ്റി വര്‍ഗീയ സ്വഭാവം കാണിക്കുകയാണെന്ന് പിണറായി ആരോപിച്ചു. ലീഗിന്റെ ആക്രമണങ്ങള്‍ കാരണം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് പോലും ലീഗിന് കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ ചില തീവ്രവാദഗ്രൂപ്പുകള്‍ നടത്തിയിരുന്ന കാര്യങ്ങള്‍ സദാചാര പൊലീസ് ചമഞ്ഞ് ഇപ്പോള്‍ ലീഗ് നടപ്പാക്കുകയാണ്. ലീഗിന്റെ ഹുങ്കാണ് നടക്കുന്നത്. ലീഗിന് അധികാരത്തിന്റെ മത്ത് തലക്ക് പിടിച്ചിരിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം പിടിച്ചു വാങ്ങിയ ലീഗ് സംസ്ഥാനത്തിന്റെ മതനിരപേക്ഷതക്ക് പോറല്‍ ഏല്‍പിച്ചിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ലീഗിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

സമുദായം നോക്കി മന്ത്രിമാരെ നിയമിച്ചതും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. മന്ത്രിസഭയിലെ നായര്‍ക്ക് ആഭ്യന്തരവും ഈഴവന് റവന്യൂവും നല്‍കി ഉമ്മന്‍ചാണ്ടി സാമുദായവല്‍കരണം കൂടതല്‍ മോശമാക്കി. ഇത് മുന്നണിയില്‍ പൊട്ടിത്തെറിയുണ്ടാക്കി. ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടുകയായിരുന്നു. പരസ്പരം പോരടിക്കുന്ന പാര്‍ട്ടിയായി യു.ഡി.എഫ് മാറി. കെ.പി.സി.സിയും ഹൈകമാന്‍ഡും ലീഗിന് വഴങ്ങേണ്ടെന്ന നിലപാട് എടുത്തതിന് ശേഷം ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധി-ആന്റണി കൂട്ടുകെട്ടാണ് അഞ്ചാം മ{്രന്തി തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക