Image

കോടതിലക്ഷ്യ കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന്

Published on 26 April, 2012
കോടതിലക്ഷ്യ കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന്

ഇസ്ലാമാബാദ്: കോടതിലക്ഷ്യ കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി. പ്രസിഡണ്ട് ആസിഫലി സര്‍ദാരിക്കെതിരായ അഴിമതി കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വിറ്റ്സര്‍ലാന്റ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ല എന്നാണ് ഗീലാനിക്കെതിരായ കുറ്റം.

കേസില്‍ കുറ്റക്കാരനായ പ്രധാനമന്ത്രി പ്രതീകാത്മകമായി കോടതി പിരിയും വരെ 30 സെക്കന്റ് സമയം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി വിധിച്ചു.

ഗീലാനി പ്രധാനമന്ത്രിപദം രാജിവെക്കേണ്ടി വരുമെന്നാണ് സൂചന. പാര്‍ലമെന്റില്‍ മത്സരിക്കുന്നതില്‍നിന്ന് ആറുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക