Image

സസ്‌പെന്‍ഷനിലായ എംപിമാര്‍ ലോക്‌സഭാ കവാടം ഉപരോധിച്ചു

Published on 26 April, 2012
 സസ്‌പെന്‍ഷനിലായ എംപിമാര്‍ ലോക്‌സഭാ കവാടം ഉപരോധിച്ചു
ന്യൂഡല്‍ഹി: തെലങ്കാന വിഷയത്തിന്റെ പേരില്‍ സഭയില്‍ ബഹളമുണ്ടാക്കിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ലോക്‌സഭാ പ്രവേശന കവാടം ഉപരോധിച്ചു. തെലങ്കാന മേഖലയില്‍ നിന്നുള്ള എട്ട് കോണ്‍ഗ്രസ് എംപിമാരെയാണ് കഴിഞ്ഞ ദിവസം നാല് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. അര മണിക്കൂറോളം പാര്‍ലമെന്റിന്റെ പ്രധാന പ്രവേശന കവാടം എംപിമാര്‍ ഉപരോധിച്ചു.

രാവിലെ 11 മണിക്ക് സഭ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഉപരോധം. ഇതേ തുടര്‍ന്ന് മറ്റ് ഗേറ്റുകളിലൂടെയാണ് എംപിമാര്‍ സഭയ്ക്കുള്ളിലെത്തിയത്. വാഗ്ദാനം പാലിക്കണമെന്നും പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നും എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു എംപിമാരുടെ പ്രതിഷേധം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക