Image

ടുജി ഇടപാടില്‍ ചിദംബരത്തിന്‌ മകനും പങ്കെന്ന്‌ സുബ്രഹ്‌മണ്യം സ്വാമി

Published on 26 April, 2012
ടുജി ഇടപാടില്‍ ചിദംബരത്തിന്‌ മകനും പങ്കെന്ന്‌ സുബ്രഹ്‌മണ്യം സ്വാമി
ഡല്‍ഹി: ടുജി സ്‌ക്‌ട്രം അഴിമതി കേസില്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്‌ ചിദംബരത്തിന്‌ പങ്കുണ്ടെന്ന്‌ ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമി ആരോപിച്ചു. അഴിമതിയില്‍ ചിദംബരത്തോടൊപ്പം അദ്ദേഹത്തിന്റെ മകനേയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എയര്‍സെല്‍ ടെലി എന്ന സ്ഥാപനത്തില്‍ കാര്‍ത്തികിന്റെ കമ്പനിയായ അഡ്വാന്റേജ്‌ സ്‌ട്രാറ്റജിക്‌ കണ്‍സള്‍ട്ടിങ്‌ എന്ന സ്ഥാപനത്തിന്‌ അഞ്ചുശതമാനം ഓഹരികളുണ്ട്‌. കാര്‍ത്തികിന്‌ എയര്‍സെല്‍ വെഞ്ച്വറില്‍ അഞ്ചു ശതമാനം ഓഹരികള്‍ നല്‍കിയാല്‍ മാത്രമേ എയര്‍സെല്‍മാക്‌സിസ്‌ കരാറിന്‌ ക്ലിയറന്‍സ്‌ നല്‍കൂവെന്ന്‌ ചിദംബരം ആവശ്യപ്പെട്ടതായി സ്വാമി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക