Image

സച്ചിന്‍ തെണ്ടുല്‍ക്കറും, രേഖയും, അനു അഗയും രാജ്യസഭയിലേക്ക്‌

Published on 26 April, 2012
സച്ചിന്‍ തെണ്ടുല്‍ക്കറും, രേഖയും, അനു അഗയും രാജ്യസഭയിലേക്ക്‌
ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും, ബോളിവുഡ്‌ നടി രേഖ, സാമൂഹിക പ്രവര്‍ത്തകയും വ്യവസായിയുമായ അനു അഗ എന്നിവര്‍ രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌തു. സച്ചിനെ കോണ്‍ഗ്രസാണ്‌ രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌തത്‌. രേഖയേയും അനുവിനേയും ആഭ്യന്തരമന്ത്രാലയവുമാണ്‌ നോമിനേറ്റ്‌ ചെയ്‌തത്‌.

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുന്നവരെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 80 പ്രകാരം രാജ്യസഭയിലേക്ക്‌ സര്‍ക്കാരിനു നാമനിര്‍ദേശം ചെയ്യാം. അങ്ങനെയാണ്‌ സര്‍ക്കാര്‍ രാജ്യസഭയിലേയ്‌ക്ക്‌ നാമനിര്‍ദേശം ചെയ്‌തത്‌.

രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്‌തത്‌ അംഗീകരിച്ചതായി സച്ചിനോട്‌ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ബോളിവുഡ്‌ ലോകത്തെ തന്റെ അഭിനയത്തിലൂടെ കീഴടക്കിയ രേഖ ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.

സച്ചിന്റെ നിയമനത്തെ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വാഗതം ചെയ്‌തു. സര്‍ക്കാര്‍ തീരുമാനത്തെ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ)സ്വാഗതം ചെയ്‌തിട്ടുണ്‌ട്‌.
സച്ചിന്‍ തെണ്ടുല്‍ക്കറും, രേഖയും, അനു അഗയും രാജ്യസഭയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക