അടുപ്പിന്‍ കല്ല് (രാജന്‍ കിണറ്റിങ്കര)
SAHITHYAM
07-Jun-2019
SAHITHYAM
07-Jun-2019

കരിപുരളാത്ത പുത്തന്‍
ഉടുപ്പായിരുന്നു
തോളിലേറ്റി
കൊണ്ടുവരുമ്പോള്‍ ..
ഉടുപ്പായിരുന്നു
തോളിലേറ്റി
കൊണ്ടുവരുമ്പോള്‍ ..

ചാച്ചും ചരിച്ചും
എന്തൊരു
ശ്രദ്ധയും സ്‌നേഹവും
ആയിരുന്നു
എന്നെയൊന്നു
സ്ഥാനത്തിരുത്താന്‍ ..
നോക്കിനില്‍ക്കെ
എന്റെ കവിളിലൂടെ
ഒലിച്ചിറങ്ങിയ
പാല്‍ തുള്ളികള്‍ക്ക്
ആദ്യപ്രണയത്തിന്റെ
മധുരമായിരുന്നു
തട്ടിയും മുട്ടിയും
എന്റെ ദേഹമൊന്നു
നോവാതിരിക്കാന്‍
എത്ര
ക്ഷമയായിരുന്നു
എന്നോട് പെരുമാറുമ്പോള്‍
ഞാനിരിക്കുന്ന
സ്ഥാനത്തിന്റെ
ശ്രേഷ്ഠതയാണത്രെ
വീട്ടില്‍
ഐശ്വര്യം വരാന്‍
എത്ര പേര്‍ക്ക്
വച്ചുവിളമ്പിയിരിക്കുന്നു
എത്ര ഭാരങ്ങള്‍
ഈ നെഞ്ചില്‍
ചുമന്നിരിക്കുന്നു
എത്ര പൊള്ളിച്ചിരിക്കുന്നു
എത്ര തവണ
കനല്‍ കൊണ്ട്
കുത്തി നോവിച്ചിരിക്കുന്നു
എല്ലാം സഹിച്ചിട്ടും
ക്ഷമിച്ചിട്ടും
ആളിക്കത്താതിരുന്ന
എന്റെ കരിമുഖം
ഇപ്പോള്‍
അപശകുനമാണത്രെ
അതിനാലാണ്
എന്റെ സ്ഥാനം
മൂന്നു ബര്‍ണറുള്ള
ഒരു ഗ്യാസ് പേഷ്യന്റ്
കയ്യടക്കിയത് …
എപ്പോഴും
പൊട്ടിത്തെറിക്കാമെങ്കിലും
തേച്ചുമിനുക്കിയാല്‍
സുന്ദരിയാകുമത്രേ
എന്തൊരു
ശ്രദ്ധയും സ്‌നേഹവും
ആയിരുന്നു
എന്നെയൊന്നു
സ്ഥാനത്തിരുത്താന്‍ ..
നോക്കിനില്‍ക്കെ
എന്റെ കവിളിലൂടെ
ഒലിച്ചിറങ്ങിയ
പാല്‍ തുള്ളികള്‍ക്ക്
ആദ്യപ്രണയത്തിന്റെ
മധുരമായിരുന്നു
തട്ടിയും മുട്ടിയും
എന്റെ ദേഹമൊന്നു
നോവാതിരിക്കാന്‍
എത്ര
ക്ഷമയായിരുന്നു
എന്നോട് പെരുമാറുമ്പോള്‍
ഞാനിരിക്കുന്ന
സ്ഥാനത്തിന്റെ
ശ്രേഷ്ഠതയാണത്രെ
വീട്ടില്‍
ഐശ്വര്യം വരാന്‍
എത്ര പേര്‍ക്ക്
വച്ചുവിളമ്പിയിരിക്കുന്നു
എത്ര ഭാരങ്ങള്‍
ഈ നെഞ്ചില്‍
ചുമന്നിരിക്കുന്നു
എത്ര പൊള്ളിച്ചിരിക്കുന്നു
എത്ര തവണ
കനല്‍ കൊണ്ട്
കുത്തി നോവിച്ചിരിക്കുന്നു
എല്ലാം സഹിച്ചിട്ടും
ക്ഷമിച്ചിട്ടും
ആളിക്കത്താതിരുന്ന
എന്റെ കരിമുഖം
ഇപ്പോള്‍
അപശകുനമാണത്രെ
അതിനാലാണ്
എന്റെ സ്ഥാനം
മൂന്നു ബര്‍ണറുള്ള
ഒരു ഗ്യാസ് പേഷ്യന്റ്
കയ്യടക്കിയത് …
എപ്പോഴും
പൊട്ടിത്തെറിക്കാമെങ്കിലും
തേച്ചുമിനുക്കിയാല്‍
സുന്ദരിയാകുമത്രേ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments