Image

ഇന്ത്യന്‍ അംബാസിഡര്‍ കുവൈത്ത് വിദേശകാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ചു

Published on 11 June, 2019
 ഇന്ത്യന്‍ അംബാസിഡര്‍ കുവൈത്ത് വിദേശകാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ചു


കുവൈത്ത് സിറ്റി : ഇന്ത്യന്‍ അംബാസിഡര്‍ ജീവ സാഗര്‍ കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറല്ലായെ സന്ദര്‍ശിച്ചു. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സാന്പത്തിക സാഹചര്യം, പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 

ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ നേരിടുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ പ്രശ്‌നം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായാണ് വിവരം. വിദേശകാര്യ മന്ത്രാലയം പ്രതിനിധി അയ്ഹാം അല്‍ ഒമര്‍, ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാജ് ഗോപാല്‍ സിംഗ്, പൊളിറ്റിക്കല്‍ സെക്രട്ടറി ഫഹദ് അഹമദ് ഖാന്‍ സുറി എന്നീവര്‍ ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക