Image

മന്ത്രി വി. മുരളീധരന് കെഎംസിസി നിവേദനം നല്‍കി

Published on 14 June, 2019
മന്ത്രി വി. മുരളീധരന് കെഎംസിസി നിവേദനം നല്‍കി

ദുബായ്: പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി.മുരളീധരന് കെഎംസിസി നിവേദനം നല്‍കി.ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിന്റെ നേതൃത്വത്തില്‍ കെഎംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങരയാണ് നിവേദനം സമര്‍പ്പിച്ചത്. 

ചടങ്ങില്‍ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ദേശീയ പ്രസിഡണ്ട് ഡോ:പുത്തൂര്‍ റഹ്മാന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ,സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, റയീസ് തലശേരി, അഡ്വ.ഇബ്രാഹിം ഖലീല്‍, എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക