Image

കോണ്‍ഫറന്‍സ്‌ ഹാളിന്‌ പിന്നാലെ ചന്ദബാബു നായിഡുവിന്റെ ബംഗ്ലാവും പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌

Published on 27 June, 2019
കോണ്‍ഫറന്‍സ്‌ ഹാളിന്‌ പിന്നാലെ ചന്ദബാബു നായിഡുവിന്റെ ബംഗ്ലാവും പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌



അമരാവതി: കോണ്‍ഫറന്‍സ്‌ ഹാല്‍ന്‌ പിന്നാലെ കൃഷ്‌ണനദീ തീരത്തുള്ള ആന്ധ്രമുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ബംഗ്ലാവ്‌ പൊളിച്ചുനീക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

നായിഡുവിന്റെ വസതിക്ക്‌ സമീപത്തായി എട്ട്‌ കോടി രൂപ ചിലവഴിച്ച്‌ അദ്ദേഹം പണികഴിപ്പിച്ച `പ്രജാ വേദിക'എന്ന പേരിലുള്ള കോണ്‍ഫറന്‍സ്‌ ഹാള്‍ പൊളിച്ചുമാറ്റിയതിന്‌ പിന്നാലെയാണ്‌ സര്‍ക്കാരിന്റെ നീക്കം.

കൃഷ്‌ണ നദിയോട്‌ ചേര്‍ന്ന്‌ പ്രജാ വേദികയ്‌ക്ക്‌ സമീപത്തായുള്ള ചന്ദ്രബാബു നായിഡുവിന്റെ വസതി പൊളിച്ചുനീക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍.

നായിഡുവിന്റെ ബംഗ്ലാവായ ലിംഗമാനേനി ഗസ്റ്റ്‌ ഹൗസാണ്‌ പൊളിച്ചു നീക്കുന്നത്‌. ഗുണ്ടൂര്‍ ജില്ലയിലെ കൃഷ്‌ണനദീ തീരത്താണ്‌ ബംഗാവ്‌. നദീസംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ്‌ ബംഗ്ലാവ്‌ പണിതതെന്നും കോണ്‍ഫറന്‍സ്‌ ഹാള്‍ നിര്‍മിച്ചപ്പോഴുണ്ടായ എല്ലാ ലംഘനവും ഇവിടേയും സംഭവിച്ചിട്ടുണ്ടെന്ന്‌ ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക