Image

നീരവ്‌ മോദിയുടെ സ്വിസ്സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍റ്‌ സര്‍ക്കാര്‍ മരവിപ്പിച്ചു

Published on 27 June, 2019
നീരവ്‌ മോദിയുടെ സ്വിസ്സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍റ്‌ സര്‍ക്കാര്‍ മരവിപ്പിച്ചു


ഡല്‍ഹി : വിവാദ വജ്രവ്യാപാരി നീരവ്‌ മോദിയുടെ സ്വിസ്സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍റ്‌ സര്‍ക്കാര്‍ മരവിപ്പിച്ചു.

41 കോടിയിലധികം രൂപ ആസ്‌തിയുള്ള അക്കൗണ്ടുകളാണ്‌ മരവിപ്പിച്ചത്‌. എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റിന്‍റെ അഭ്യര്‍ത്ഥനപ്രകാരമാണ്‌ നടപടി.

നാല്‌ സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടുകളാണ്‌ മരവിപ്പിച്ചത്‌. ഇവയില്‍ രണ്ട്‌ അക്കൗണ്ടുകള്‍ നീരവ്‌ മോദിയുടെ പേരിലും ബാക്കിയുള്ളവ നീരവിന്‍റെ സഹോദരി പുര്‍വി മോദിയുടെ പേരിലും ഉള്ളതാണ്‌.

നാല്‌ അക്കൗണ്ടുകളിലായി 41,46,75,000 രൂപ ( ആറ്‌ മില്യണ്‍ യുഎസ്‌ ഡോളര്‍) ആസ്‌തിയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

നാല്‌ മാസം മുമ്‌ബാണ്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റ്‌ സ്വിറ്റ്‌സര്‍ലന്‍റ്‌ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചത്‌.

പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്ന്‌ വായ്‌പാത്തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന്‌ സ്വിസ്‌ ബാങ്കിലേക്ക്‌ മാറ്റിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡയറക്ടറേറ്റിന്‍റെ നീക്കം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക