"അമേരിക്ക മോശമെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍, പറയുന്നെങ്കില്‍, തിരികെ വന്ന രാജ്യത്തേക്കു പോകൂ ആ രാജ്യം നന്നാക്കിയിട്ടു തിരികെ വരൂ എന്നിട്ട് ഈ രാജ്യം നന്നാക്കൂ". ഇത് ഈ അടുത്തനാല്‍ ട്രംപ് സംഗം (ദി സ്ക്വാഡ്) എന്നു വിളിക്കപ്പെടുന്ന നാല് ട്രംപ് യൂസ് കോണ്‍ഗ്രസ്സിലെ ഡെമോക്രാറ്റ് വനിതാ അംഗങ്ങളോട് ട്വിറ്റര്‍ മുഗാന്ദിരം പറഞ്ഞത്.
ഇവിടെ ട്രംപ് ഒരു മഠയത്തരം വിളമ്പി, നാലു വനിതാ അംഗങ്ങള്‍, ഇവരില്‍ ഒരാള്‍, ഒമാര്‍ മാത്രമേ അമേരിക്കക്ക് പുറത്തു ജനിച്ചതെന്ന സത്യം മനസ്സിലാക്കാതെ.ഈനാലു പേരും ട്രംപിന്‍റ്റെ മാത്രമല്ല ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കളുടെയും ചോറിലെ കല്ലാണ് അതും വാസ്തവം..
എന്തും എവിടെയും ആരോടും വെട്ടിത്തുറന്നു സംസാരിക്കുക എന്നത് ഡൊണാള്‍ഡ് ട്രംപിന്‍റ്റെ സ്വഭാവം അത് അമേരിക്കന്‍ പ്രസിഡന്‍റ്റ് ആയി എന്നകാരണത്താല്‍ ഉപേക്ഷിച്ചിട്ടില്ല. തിരഞ്ഞെടുപ്പു സമയം മുതല്‍ നാം ഇതുപോലുള്ള വിവാദം ഇരന്നുവാങ്ങുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതാണ്.
എന്നാല്‍ ട്രംപ് ഇന്നും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു കാര്യം, താന്‍ പറയുന്ന വാചകങ്ങള്‍ അതേപടി മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുകില്ല, മറ്റുവ്യാഖ്യാനം നല്‍കും എന്ന സത്യം. ഉദാഹരണത്തിന്, . ഏറ്റവും പുതിയ കമെന്‍റ്റ് പലേ മാധ്യമങ്ങളിലും വന്നത് ട്രംപ് നാലു യൂസ് കോണ്‍ഗ്രസ്സ് വനിതാ അംഗങ്ങളോട് രാജ്യം വിട്ടുപോകുവാന്‍ ആവശ്യപ്പെടുന്നു.
തലക്കെട്ടുകള്‍ മാത്രം നോക്കുന്നവരും, TV വാര്‍ത്താ അടിക്കുറിപ്പുകള്‍ മാത്രം ശ്രദ്ധിക്കുന്നവരും ഇതൊരു പ്രകോപിത വിഷയമായി കാണും. ഒട്ടുമുക്കാല്‍ ആളുകളും പറഞ്ഞതു മുഴുവന്‍ വായിക്കാറില്ലല്ലോ.ഈ നാലു കോണ്‍ഗ്രസ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട സമയം മുതല്‍ ട്രംപിനെയും അമേരിക്കയെയും ഇസ്രയേലിനെയും നിശിതമായി കോണ്‍ഗ്രസ്സിനുള്ളിലും പുറത്തും വിമര്‍ശിക്കുന്നവരാണ്.
ചിന്തിച്ചിട്ട് പിടികിട്ടാത്ത ഒന്ന് എന്തുകാരണത്താല്‍ ട്രംപ് ഈയൊരു സമയം ഇതുപോലുള്ള ഒരറ്റാക്കിനു മുതുര്‍ന്നു? ഡെമോക്രാറ്റ് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഈ നാലുപേരും സ്പീക്കര്‍ പോലോസിയുമായി ഒരു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍?
ഒരഭിപ്രായം കേള്‍ക്കുന്നത്, പാര്‍ട്ടി നേതാക്കറിയാം ഈ നാലുപേരും അമേരിക്കന്‍ പൊതുജനമധ്യത്തില്‍ തികച്ചും അസ്വീകാര്യര്‍ എന്ന്.അതിനാല്‍ ഇവരുമായി അധികം ബന്ധം സ്ഥാപിക്കുന്നത് അപകടകരം.എന്നാല്‍ റിപ്പബ്ലിക്കന്‍സ് ശ്രമിക്കുന്നത് ഇവരെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പുതിയ നേതാക്കളായി പൊതുജന സമഷം സമര്‍പ്പിക്കുന്നതിനും.
ട്രംപ് വൈറ്റ് ഹൗസില്‍ ഉള്ളിടത്തോളം കാലം അമേരിക്കന്‍ രാഷ്ട്രീയം ഒരു പുതുമുഖീ സ്വീകരിച്ചിരിക്കുന്നു എന്നുമാത്രമല്ല ആരെയും മുഷിപ്പിക്കുന്നതും അല്ലാതായി മാറിയിരിക്കുന്നു.