Image

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമോ ?

Published on 17 July, 2019
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമോ ?

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ആളെ കണ്ടെത്താന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. അധ്യക്ഷ സ്ഥാനത്തിനായി ചില മുതര്‍ന്ന നേതാക്കള്‍ ചരടുവലി കൂടി ആരംഭിച്ചതോടെ നാഥനില്ലത്ത അവസ്ഥയിലായി കോണ്‍ഗ്രസ്. രാജ്യം ഭരിച്ചിരുന്ന ഒരു ദേശീയ പാര്‍ട്ടിയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഒരു നേതാവിനെ കണ്ടെത്താനാകാതെ വിശമിക്കുന്നത്.


അധ്യക്ഷ സ്ഥാനം നല്‍കാന്‍ മാത്രം പോന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇല്ലേ എന്നുവരെ ജനം ചോദിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷേ ഇതൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ കേട്ട മട്ടില്ല. അധ്യക്ഷ സ്ഥാനം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കണോ അതോ യുവ നേതാക്കള്‍ക്ക് നല്‍കണോ എന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധി ഒഴിഞ്ഞ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇകാര്യത്തെ കുറിച്ച്‌ പലരും ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രിയങ്കാ ഗാന്ധിക്ക് സ്ഥാനം നല്‍കുന്നതിനായാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വൈകിപ്പിക്കുന്നത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കിയാല്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിരോധത്തിലാക്കും. മക്കള്‍ രാഷ്ട്രീയം എന്ന ബിജെപിയുടെ വിമര്‍ശനം ഇതോടെ ശക്തിപ്പെടുകയും ചെയ്യും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക